ആറു മാസം കൊണ്ട് ഖുര്‍ആന്‍ ആശയം ഗ്രഹിക്കാനുതകുന്ന ഒരു ശാസ്ത്രീയ പഠന പദ്ധതിയാണ് “ഖുര്‍ആന്‍ പഠനത്തിനൊരെളുപ്പവഴി“. ദമ്മാം കെ.എഫ്.യൂ.പി.എം-ലെ പ്രൊഫ. അബ്ദുല്‍ അസീസ് അബ്ദുറഹീം ഇംഗ്ളീഷില്‍ തയ്യാറാക്കിയതും മലയാളം അടക്കമുള്ള ലോകത്തിലെ മുപ്പതോളം ഭാഷകളിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളതുമായ ”Understand Quran the Easy Way” എന്ന പ്രാഥമിക ഖുര്‍ആന്‍ പഠനപദ്ധതിയുടെ പരിഷ്കരിച്ച രൂപമാണ് ഇതിലൂടെ സമര്‍പ്പിക്കുന്നത്.

ലക്‌ഷ്യം
അറബി ഭാഷയില്‍ എഴുത്തും വായനയുമറിയുന്ന ഏതൊരു സാധാരണക്കാരനും രണ്ട് വര്‍ഷത്തെ പ്രതിവാര-പഠനം പൂര്‍ത്തി യാകുമ്പോള്‍ ഖുര്‍ആന്‍ അറബി ഭാഷയില്‍ പാരായണം ചെയ്യുകയോ ശ്രവിക്കുകയോചെയ്യുമ്പോള്‍ ലോക സ്രഷ്ടാവ് തന്നോടെന്താണ് പറയുന്നതെന്ന് മനസിലാകുക.

അധ്യയന രീതി
സൂറത്തുല്‍ ഫാതിഹ:യും ഖുര്‍ആനിലെ അവസാനത്തെ 37 അദ്ധ്യായങ്ങളുമടങ്ങുന്ന പാഠഭാഗം 104 ചെറിയ യൂനിറ്റുകളായി തിരിച്ചിട്ടുണ്ട്. നാമങ്ങള്‍, ക്രിയകള്‍ , അവ്യയങ്ങള്‍ ഇവയെല്ലാം അടങ്ങുന്ന ഖുര്‍ആനിക പദങ്ങളില്‍നിന്ന് തെരെഞ്ഞെടുത്ത 500 പദങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഖുര്‍ആനില്‍ ധാരാളമായി ഉപയോഗിക്ക‍പ്പെടുന്ന മൂന്നക്ഷരങ്ങളുള്ള അടിസ്ഥാനക്രിയകളും അവയെ ആധാരമാക്കിയുള്ള അധികാക്ഷരക്രിയകളുമടക്കം നൂറ്റിഅറുപതോളം ക്രിയകളും അവയുടെ 21 രൂപഭേദങ്ങളും ഇതോടൊപ്പം പഠനവിധേയമാക്കുന്നു. ഇതോടുകൂടി ഖുര്‍ആനിലെ 80 ശതമാനത്തിലധികം പദങ്ങളും പഠിച്ചിരിക്കും. ശേഷിക്കുന്ന പദങ്ങള്‍ ഖുര്‍ആന്‍ ഒരാവര്‍ത്തി പാരായണം ചെയ്യുന്നതിനിടക്കു തന്നെ പഠിച്ചു പോകാവുന്ന രീതിയില്‍ ഖുര്‍ആനിക പദങ്ങള്‍ അതേ നില യില്‍ത്തന്നെ ആവര്‍ത്തനരഹിതമായി അര്‍ഥസഹിതം ക്രോഡീകരിച്ചിട്ടുള്ള “സംക്ഷിപ്ത ഖുര്‍ആന്‍ നിഘണ്ടു” വാണ് കോഴ്സിന്റ അവസാന ഘട്ടം.

അധ്യയന രീതിക്കവലംബം
മനുഷ്യ മനസ്സിന്റെ ഗ്രാഹ്യശേഷിയും ഖുര്‍ആനിക പദങ്ങളുടെ ആവര്‍ത്തനക്രമവും അടിസ്ഥാനമാക്കിയാണീ പാഠ്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനരീതി, മള്‍ട്ടിപ്പ്ള്‍ ഇന്റലിജന്റ്സ് തിയറി, രചനാത്മക ചിന്ത, ക്രിയാത്മക ജീവിതം, ടൈം-റിസോഴ്സ് മാനേജ്മെന്റ്സ്, ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്, ഉപഭാഷാപഠനം, പദ പഠന ശേഷി തുടങ്ങിയ വിഷയങ്ങളില്‍ ആധുനിക  ബുദ്ധിജീവികള്‍ സമര്‍പ്പിച്ചിട്ടുള്ള ആശയങ്ങളാണ് പാഠ്യപദ്ധതി ക്രമീകരിക്കുന്നതില്‍ അവലംബമാക്കിയിരിക്കുന്നത്.

പഠനോപകരണങ്ങള്‍
പാഠ്യ പദ്ധതി ആദ്യന്തം മള്‍ട്ടീമീഡിയാ ഉപയോഗ‍പ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്. പവര്‍പോയിന്റ് പ്രസന്റേഷന്‍, പ്രിന്റഡ് നോട്ട്സ് വര്ക്ക്ഷീ റ്റ് പോക്കറ്റില്‍വച്ച് ഇടക്കിടെ നോക്കാവുന്ന പോക്കറ്റ് ഗൈഡ് എപ്പോഴും ശ്രദ്ധിക്ക‍പ്പെടുന്ന സ്ഥലത്ത് പതിക്കാവുന്ന പാഠങ്ങളുടെ പോസ്റ്റര്‍, എന്നിവ പഠനോപകരണങ്ങളില്‍പെടുന്നു. (പാഠങ്ങളുടെ വീഡിയോ, എം.പി.ത്രീ ഫോര്‍മാറ്റുകളും കോഴ്സിന്റെ ഭാഗമായി ലക്ഷ്യമിട്ടിട്ടുണ്ട്.) “സമ്പൂര്‍ണ്ണ ശാരീരിക പങ്കാളിത്തം” - Total Physical Interaction ഈ കോഴ്സിന്റെ മറ്റൊരു സവിശേഷതയാണ്. അതായത് പഠിതാവ് പഠന സമയത്ത് കണ്ണ്, വായ, കയ്യ് തുടങ്ങി തന്റെ മുഴുവന്‍ അവയവങ്ങളും പഠനത്തില്‍ത്തന്നെ കേന്ദ്രീകരിക്കുന്നു.

പ്രത്യേകതകള്‍
ലോകത്തിന്റെ ഏത് കോണിലിരുന്നും ഖുര്‍ആന്‍ പഠിക്കാവുന്ന ഓണ്‍ലൈന്‍ പഠനവേദികള്‍ ഈ പാഠ്യപദ്ധതിയുടെ പ്രത്യേകതയാണ്. അദ്ധ്യാപകന്റെ സേവനവും പഠനോപകരണങ്ങളും ഈമെയില്‍ വഴിലഭ്യമാക്കാം. മലയാള ഭാഷയില്‍ 2007-ല്‍ ആരംഭിച്ച “Understand The Quran” എന്ന ഈമെയില്‍ പഠന വേദി ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് മലയാളികള്‍ പ്രയോജനപ്പെടുത്തിവരുന്നു.

പഠനോപകരണങ്ങള്‍ 

താഴെപ്പറയുന്നവ പഠനോപകരണങ്ങളില്‍പ്പെടുന്നു.
  1. പ്രിന്‍റ് ചെയ്ത പാഠ പുസ്തകം
  2. പോക്കറ്റ് ഗൈഡ് ‎
  3. വീഡിയോ ക്ലാസ്സുകള്‍
  4. ഇന്‍ററാക്ടീവ് ഓണ്‍ലൈന്‍ ലൈവ് ടെലികാസ്റ്റിംഗ് (വെബിനാര്‍)
  5. വാട്ട്സ് ആപ്പ് പഠന വേദികള്‍
  6. പവര്‍പോയിന്റ് പ്രസന്റേഷന്‍
  7. മൊബൈല്‍ ആപ്ലിക്കേഷന്‍
  8. എപ്പോ‍ഴും കാണാവുന്ന സ്ഥലത്ത് തൂക്കിയിടാവുന്ന കലണ്ടര്‍
  9. സ്വയം വിലയിരുത്തുന്നതിനുള്ള വര്‍ക്ക് ബുക്ക്    

ഡൗണ്‍‍ലോഡ്

താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകളില്‍നിന്ന് ക്ലാസ്സുകള്‍ ഡൗണ്‍‍ലോഡ്ചെയ്യാം. 

ആഴ്ചയില്‍ ഒരു യൂനിറ്റുവീതം രണ്ടു വര്‍ഷംകൊണ്ട് പഠനം പൂര്‍ത്തിയാക്കാം. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഓഫീസ് 2007 ഇല്ലെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ചെയ്ത് ഓഫീസ് 2007 ഫയല് കണ്‍വെര്‍ട്ടര്‍ ഇന്‍സ്റ്റാള്‍ചെയ്യുക.

പാഠ ഭാഗങ്ങള്‍ ഈ ലിങ്കില്‍നിന്ന് ഡൗണ്‍‍ലോഡ്ചെയ്യാം...ഫയലിന്റെ പേരിന് മുകളില്‍ ക്ലിക് ചെയ്തശേഷം വലതു ഭാഗത്തു ള്ള Download-ല്‍ ക്ലിക് ചെയ്യുക... 

പഠനത്തിനുള്ള മാര്‍ഗ്ഗരേ (00 Guidelines) യോടൊപ്പമുള്ള "Malayalam" ഫോണ്ട് ഇന്‍സ്റ്റാള്‍ചെയ്താലേ പ്രസന്റേഷന്‍ കാണാന്‍ സാധിക്കുകയുള്ളൂ.


പാഠ ഭാഗങ്ങളുടെ MP3 ഈ ലിങ്കില്‍നിന്ന് ഡൗണ്‍‍ലോഡ്ചെയ്യാം...


ഈ പാഠ്യ പദ്ധതിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം ഇടതുവശത്ത് കൊടുത്തിട്ടുള്ള സര്‍വെയില്‍ അടയാളപ്പെടുത്തുക. 

അറബി ഭാഷ

അറബി ഭാഷ വായിച്ചു പഠിക്കാം


നിങ്ങള്‍ക്ക് അറബി ഭാഷ ‎വായിക്കാനറിയില്ലെങ്കില്‍ ഇതാ ഒരു ‎സുവര്‍ണ്ണാവസരം.‎

താഴെക്കാണിചിരിക്കുന്ന കണ്ണിയില്‍ അമര്‍ത്തുക. ‎അറബി ഭാഷയുടെ ഉച്ചാരണം ‎‎ഇംഗ്ളീഷില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. കൂടാതെ ‎ഉച്ചാരണം കേള്‍ക്കാനുള്ള ‎സംവിധാനവും ഉണ്ട്. ‎ഈ വിഷയത്തില്‍ ഒരു നല്ല സംവിധാനമാണ് ഇത്.‎

മദീനാ അറബി പ്രാധമികം ...‎

അറബി ഭാഷയില്‍ പരിജ്ഞാനം ‎ആവശ്യമുള്ളവര്‍ക്ക് ഇതാ ഇവിടെ ‎നിന്നാരംഭിക്കാം.‎

മദീനാ അറബി രണ്ടാം ഘട്ടം ... ‎

അറബി ഭാഷ പഠിക്കൂ വിശുദ്ധ ‎ഖുര്‍ആന്‍ ഗ്രഹിക്കൂ; പരലോക വിജയം നേടൂ. ‎‎ഒപ്പം ഒരു നല്ല ജീവിത മാര്‍ഗ്ഗം കരസ്ഥമാക്കി ഈ ‎ലോകത്തും വിജയം വരിക്കൂ!!‎

  

 Web Site

Please visit our official website for complete details of the Understand the Holy Quran Program and especially for the English version of the program.

Click Here for More Details


You may also see the Malayalam short course which has been offered during the initial stage.


Since then we have been developing the course and compiled a full course to enable to learn the Quran completely in a duration of 2 years weekly classes.


ഈമെയില്‍ UnderstandTheQuran@Gmail.Com 

You may also visit:

For more details, please visit: http://www.easywaytoquran.blogspot.com/